റോഡിന്റെ ഇടത് ഭാഗത്ത് കൂടി പോകുകയായിരുന്ന കാർ പൊടുന്നനെ വലതുവശത്തേക്ക് വെട്ടിച്ച് ബസ്സിൽ ഇടിച്ചു; ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)


Advertisement

ബാലുശ്ശേരി: ബാലുശ്ശേരി അറപീടികയിൽ ഇന്നലെ വെെകീട്ട് സ്വകാര്യ ബസും സ്കോർപിയോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യം പുറത്ത്. മാർത്താണ്ഡത്തുനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്നു സ്കോർപിയോ കാറും കിനാലൂരിൽ നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.

Advertisement

കാർ എതിർദിശയിലൂടെ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നരിക്കുനിയിൽ നിന്ന് അ​ഗ്നിരക്ഷാ സേനയെത്തി കാർ പൊളിച്ചായാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

Advertisement

അപകടത്തിൽ കാർ യാത്രകരായ തിരുവമ്പാടി ചാലിൽ വിജേഷ്, ഭാര്യ ഷൈനി എന്നിവർക്കും ബസ്സിൽ യാത്ര ചെയ്തിരുന്ന ബാലുശ്ശേരി സർക്കാർ കോളേജ് വിദ്യാർത്ഥികൾ അടക്കം 14 പേർക്കുമാണ് പരിക്കേറ്റത്. ഇവരിൽ ആറു പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

Advertisement

Summary: Shocking footage of last day’s car accident in Balussery is out