പെൺകുട്ടിയുടെ ഫോട്ടോ അശ്ലീലമാക്കി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചു; ചെങ്ങോട്ടുകാവ് സ്വദേശിയായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ
കൊയിലാണ്ടി: കോളേജ് വിദ്യാർത്ഥിനിയുടെ ചിത്രം അശ്ലീലമാക്കി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചതിന് ചെങ്ങോട്ടുകാവ് സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. എടക്കുളം സാബിർ മൻസിലിൽ അബ്ദുൾ ഹാദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
മൂടാടി മലബാർ ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ് അബ്ദുൾ ഹാദ്. ഇതേ കോളേജിലെ വിദ്യാർത്ഥിനിയുടെ ചിത്രം അശ്ലീലമാക്കി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ടാഗ് ചെയ്തായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ പലരിൽ നിന്നും മോശമായ തരത്തിലുള്ള മെസേജുകൾ പെൺകുട്ടിക്ക് വരാൻ തുടങ്ങി. ഇതേ തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഐ.ടി ആക്ടിലെ 67, 67 (ബി) വകുപ്പുകൾ ചേർത്ത് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്നലെ അറസ്റ്റു ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
Summary: shared nudde picture of a girl through instagram chengotukavu native student arrested54743-2