അതിഥിയായി ഷക്കീല വരുന്നതില്‍ എതിര്‍പ്പ്; കോഴിക്കോട് ഒമര്‍ ലുലു ചിത്രം ‘നല്ല സമയം’ ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കി


Advertisement

മര്‍ ലുലു സംവിധാനം ചെയ്ത പുതിയ സിനിമ ‘നല്ല സമയ’ത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കി അണിയറ പ്രവര്‍ത്തകര്‍. സിനിമാതാരം ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് ഇന്ന് വൈകിട്ട് 7 മണിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് ട്രെയ്‌ലര്‍ ലോഞ്ച് നടത്താനിരുന്നത്. എന്നാല്‍ ഷക്കീല പങ്കെടുക്കുന്നതില്‍ മാള്‍ അധികൃതര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരിപാടി ഒഴിവാക്കിയത്.

Advertisement

ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലയെന്നതാണ് അധികൃതരുടെ വിശദീകരണം. ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും മുഖ്യാതിഥിയായി ക്ഷണിച്ചശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്ന കാരണത്താല്‍ ഇന്ന് നടത്താനിരുന്ന ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കുകയാണെന്ന് ഒമര്‍ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.

Advertisement

പരിപാടി നടത്താന്‍ അധികൃതര്‍ നേരത്തെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥിയെന്ന് അറിഞ്ഞതോടെ മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

Advertisement