കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം; ബാനറിനെ ചൊല്ലി തുടങ്ങിയ തര്‍ക്കം കൂട്ടയടിയായി, പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു


കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജിലുണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാനറിനെച്ചൊല്ലി ആരംഭിച്ച സംഘര്‍ഷം കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കെ.എസ്.യു സംഘടിപ്പിക്കുന്ന പരിപാടിക്കായാണ് സ്റ്റേജില്‍ ബാനറുകള്‍ സ്ഥാപിച്ചിരുന്നത്. പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

ആറ് കെ.എസ്.യു പ്രവര്‍ത്തകരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.