എത്തിയത് 14പേരടങ്ങുന്ന സംഘം; വിയ്യൂർ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ അതിസാഹസികമായി തളക്കുന്നതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ തളക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ആനപ്രേമി സംഘത്തില്‍പ്പെട്ട 12പേരാണ് ഇന്നലെ പുലര്‍ച്ചെയോടെ അമ്പലത്തിലെയത്.

പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഘം ആനയെ തളച്ചത്. ഏറെ നേരം അക്രമാസക്തനായ ആന പിന്നീട് അമ്പലത്തിന് മുമ്പിലെ വയലിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ പരിസരത്തുണ്ടായിരുന്നു ആറോളം ഇലക്ട്രിക് പോസ്റ്റുകളും, മാവ്, അഞ്ചോളം കവുങ്ങുകളും ആന തകര്‍ത്തു. ഇതിന് ശേഷമാണ് 12പേരടങ്ങുന്ന സംഘം ആനയെ അതിസാഹസികമായി തളച്ചത്.

ഇന്നലെ രാത്രി 11.45ഓടെയാണ് എഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രനടയില്‍ നിന്നും ഇറങ്ങവേ പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന കൊമ്പനാന ഇടഞ്ഞത്. അക്രമാസക്തനായ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു. പാപ്പനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ക്ഷേത്രത്തിന് മുന്‍വശത്ത് ഉണ്ടായിരുന്ന ഭണ്ഡാരം ഇളക്കിയെടുത്തശേഷം ആന അത് സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ശേഷം മതിലില്‍ സ്ഥാപിച്ച വിളക്കുകാലുകളും ആന തകര്‍ത്തു.

സംഭവമറിഞ്ഞിഞ്ഞ്‌ വടകര ഡിവെെഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കൊയിലാണ്ടി തഹസിൽദാർ സി പി മണി, കൊയിലാണ്ടി ഫയർഫോഴ്സ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.