പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്തനാര്‍ബുദ ബോധവത്കരണ ക്ലാസുമായി നന്തിയിലെ സഹാനി ഹോസ്പിറ്റല്‍


മൂടാടി: സഹാനി ഹോസ്പിറ്റല്‍ നന്തി ബസാറും മലബാര്‍ കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് മൂടാടിയും സംയുക്തമായി ചേര്‍ന്ന് പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്തനാര്‍ബുദം എങ്ങനെ തിരിച്ചറിയാം, സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍, സ്തനാര്‍ബുദത്തിന്റെ ചികിത്സ രീതികള്‍, ബന്ധപ്പെട്ട സംശയങ്ങള്‍ തുടങ്ങിയവ ക്ലാസ്സില്‍ പ്രതിപാദിച്ചു.

മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. നിതിന്‍.രാജ്.ഡി, സഹാനി ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗം ഡോ.രജില. ബില്‍, ജനറല്‍ സര്‍ജറി വിഭാഗം ഡോ.ബര്‍ജീസ് ഹാരിസ്.ആര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

ക്ലാസ്സില്‍ മലബാര്‍ കോളേജിലെ ബിബിഎ ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കാളികളായി, ചടങ്ങില്‍ മലബാര്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എം കെ ഷാഹിറ,സഹാനി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ എന്‍ മോഹനന്‍, ബിബിഎ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജിമല.കെ.വി എന്നിവര്‍ സംബന്ധിച്ചു.