ദേശീയപാതയില്‍ വടകര അഴിയൂരില്‍ മിനിബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍പ്പെട്ടത് ശബരിമല തീര്‍ത്ഥാടക സംഘം


Advertisement

വടകര: അഴിയൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റു.

Advertisement

കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

Advertisement

പരിക്കേറ്റവരെ മാഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നും പൊലീസ് ഇടപെട്ട് മാറ്റുകയും ഗതാഗത തടസം ഒഴിവാക്കുകയും ചെയ്തു.

Advertisement