റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി; മേഖല എക്‌സ്‌പോയില്‍ ഒന്നാം സ്ഥാനത്തെത്തി ജി.വി.എച്ച്.എസ്.എസ് അത്തോളി


കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയും വൊക്കേഷണല്‍ എക്സ്പോയും സമാപിച്ചു.

പുറത്തു വന്ന മല്‍സര ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 1105 പോയിന്റുമായി മുക്കം ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 1035പോയിന്റുമായി കുന്നുമ്മല്‍ ഉപജില്ല രണ്ടാം സ്ഥാനത്തും, 1028 കോഴിക്കോട് സിറ്റി ഉപ ജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 429 പോയിന്റുമായി മേമുണ്ട എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. 348 പോയിന്റുമായി മടവൂര്‍ ചക്കാലക്കല്‍ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും,318 പോയിന്റുമായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.

സയന്‍സ് മേളയില്‍ പേരാമ്പ്ര ഉപജില്ല 108 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്ത് എത്തി. വടകര ഉപജില്ല 95,കുന്നുമ്മല്‍ ഉപജില്ല 93 എന്നി പോയിന്റുകളും നേടി. ഗണിതശാസ്ത്ര മേളയില്‍ 237 പോയിന്റുമായി കൊടുവളളി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്.231 പോയിന്റോടെ പേരാമ്പ ഉപജില്ലാ രണ്ടാം സ്ഥാനത്തും,224 പോയിന്റോടെ തോടന്നൂര്‍ ഉപജില്ലാ മൂന്നാം സ്ഥാനത്തും എത്തി.സാമൂഹിക ശാസ്ത്ര മേളയില്‍ 127 പോയിന്ററുമായി കുന്നുമ്മല്‍ ഉപജില്ല ഒന്നാം സ്ഥാനത്ത് എത്തി. 105 പോയിന്റുകള്‍ നേടി തോടന്നൂര്‍ ഉപജില്ലയും,പേരാമ്പ്ര ഉപജില്ലയും രണ്ടാം സ്ഥാനത്തുണ്ട്. 96 പോയിന്റുമായി കൊടുവളളി ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. പ്രവൃത്തി പരിചയ മേളയില്‍ മുക്കം 631 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തി. കോഴിക്കോട് സിറ്റി 603,കുന്നുമ്മല്‍ 544 എന്നിങ്ങനെയാണ് പോയിന്റു നില. ഐ.ടി.മേളയില്‍ മുക്കം103,വടകര 93,ഫറോക്ക് 86 എന്നിങ്ങനെയാണ് പോയിന്റു നില.

സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മുഖ്യാതിഥിയായി. ജി.വി.എച്ച്.എസ് സ്‌കൂളില്‍ പ്രവൃത്തിപരിചയ മേളയും ജി.എം.വി.എച്ച്.എസ് സ്‌കൂളില്‍ സയന്‍സ് മേളയും പന്തലായനി ജി.എച്ച്.എസ് സ്‌കൂളില്‍ ഗണിതശാസ്ത്ര മേളയും ഐടി മേളയും, ഐ.സി.എസ് സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര മേളയും കൊയിലാണ്ടി മുന്‍സിപ്പല്‍ സേറ്റഡിയത്തില്‍ വൊക്കേഷണല്‍ എക്സ്പോയുമാണ് നടന്നത്.

വൊക്കേഷണല്‍ എക്സ്പോയില്‍ കോഴിക്കോട്, വയനാട് ജില്ലയിലുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, പി.രത്‌നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, കെ.കെ.വൈശാഖ്, ഗിരീഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് വി.ശുചീന്ദ്രന്‍, ബിജേഷ് ഉപ്പാലക്കല്‍, അജിതകുമാരി, ടി.കെ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹെലന്‍ ഹൈസന്ത് മെന്‍ഡോണ്‍സ് സ്വാഗതം പറഞ്ഞു.

മേഖല എക്‌സ്‌പോയില്‍ ജി.വി.എച്ച്.എസ്.എസ് അത്തോളി ഒന്നാം സ്ഥാനത്തെത്തി. കാലിക്കറ്റ് ഗേള്‍സ് വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും റഹ്‌മാനിയ വി.എച്ച്.എസ്.എസ്. ഫോര്‍ ഹാന്റീ കാപ്പ്ഡ്, കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. കരിക്കുലം, ഇന്നവേറ്റീവ്, പ്രോഫറ്റബിള്‍, മാര്‍ക്കറ്റിങ് വിഭാഗങ്ങളിലായിരുന്നു മത്സരം.

മത്സരഫലം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തില്‍: കരിക്കുലം: ജി.വി.എച്ച്.എസ്. എസ്. ചെറുവണ്ണൂര്‍, വി.എച്ച്.എസ്.എസ്. റഹ്‌മാനിയ കോഴിക്കോട്, എം.ജെ.വി.എച്ച്. എസ്. വില്യാപ്പള്ളി.

ഇന്നവേറ്റീവ്: കാലിക്കറ്റ് ഗേള്‍സ് വി.എച്ച്. എസ്.എസ്, ജി വി എച്ച്എസ്എസ് കിണാശ്ശേരി, ജി.വി.എച്ച്.എസ്.എസ്. ബാലുശ്ശേരി.

മാര്‍ക്കറ്റിങ്: ജി.വി.എച്ച്.എസ്.എസ്. അമ്പലവയല്‍, ജി.വി.എച്ച്.എസ്. ടി.എച്ച്. എസ്. വടകര, ജി.വി.എച്ച്. എസ്.എസ്. അത്തോളി.

പ്രോഫിറ്റബിള്‍: എം.യു.എം.വി.എച്ച്.എസ്. എസ്. വടകര, ജി വി.എച്ച്.എസ്.എസ്. കല്‍പ്പറ്റ, എം.എം.വി.എച്ച്.എസ്.എസ്. കോഴിക്കോട്.