നന്തിയില്‍ റെയില്‍വേ അടിപ്പാത സമരം വീണ്ടും ശക്തിപ്പെടുന്നു; ധര്‍ണ്ണയും ഒപ്പ് ശേഖരണവുമായി ജനകീയ സമിതി
നന്തി ബസാര്‍: നന്തിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഒപ്പ് ശേഖരണവും ധര്‍ണ്ണയും സംഘടിപ്പിച്ചു. കടലൂര്‍, പുളിമുക്ക്, നാരങ്ങോളികുളം, കോടിക്കല്‍, മുത്തായം തുടങ്ങിയ സ്ഥലങ്ങളിലുള്ള ജനങ്ങള്‍ക്ക് റെയില്‍ പാളം മുറിച്ചുകടക്കാന്‍ വിഷമിക്കുന്ന ഈ സമയത്ത് പ്രസ്തുത സ്ഥലത്തെല്ലാം റെയില്‍വേ വഴികളെല്ലാം അടച്ചു കൊണ്ടിരിക്കുകയാണ്.
റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനെതിരെ റെയില്‍വേ കര്‍ശന നടപടി എടുക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടിലായ ജനങ്ങള്‍ വീണ്ടും അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാക്കി കൊണ്ടുവരുകയാണ്. ടൗണിലെക്കോ മറ്റ് സ്ഥലങ്ങളിലെക്കോ പോകാന്‍ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന ഇവിടെ എത്രയും പെട്ടന്ന് അടിപ്പാത നിര്‍മ്മിച്ചു തരാന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് സമതി സമരരംഗത്തെത്തിയത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷീജ പട്ടേരി, റഫീഖ് ഇയ്യത്ത് കുനി, ആര്‍.പി.കെ രാജീവന്‍, കെ.വി.കെ സുബൈര്‍, കെ. ജീവാനന്ദന്‍, സനീര്‍വില്ലം കണ്ടി, ചെനോത്ത് ഭാസ്‌കരന്‍ ,സിറാജ് മുത്തായം, സന്തോഷ് കുന്നുമ്മല്‍, റസല്‍ നന്തി, വിശ്വന്‍ യുവ ഭാവന എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ റഫീഖ് പുത്തലത്ത് സ്വാഗതവും, എം.ടി.അസ്ലം നന്ദിയും പറഞ്ഞു.