തിക്കോടി എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളിയായ പുറക്കാട് പാലക്കാടൻകണ്ടി രാജൻ അന്തരിച്ചു


തിക്കോടി: പുറക്കാട് പാലക്കാടൻകണ്ടി രാജൻ അന്തരിച്ചു. അൻപത്തിയൊൻപത് വയസായിരുന്നു. തിക്കോടി എഫ്.സി.ഐയിലെ ചുമട്ട് തൊഴിലാളിയും ആശ്രയ പുറക്കാടിന്റെ പ്രവര്‍ത്തകനുമാണ്.

പരേതരായ അച്യുതൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്.

ഭാര്യ: പ്രസീത.

മക്കള്‍: അരുണ്‍ രാജ്, ചൈത്ര.

സഹോദരങ്ങള്‍: മാധവന്‍, ബാലകൃഷ്ണന്‍, ശാന്ത, ഉഷ.

സഞ്ചയനം ബുധനാഴ്ച നടക്കും.