കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്‌; വലഞ്ഞ് ജനം


കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ  മിന്നല്‍ പണിമുടക്ക്. കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം.

തിങ്കളാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. മിന്നല്‍ പണിമുടക്കായതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ചിലയിടത്ത് തടയുന്നുണ്ട്‌.