കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് വൈദ്യുതി തടസപ്പെടുക.

കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച്, ബപ്പന്‍ കാട്, കോമത്ത് കര, കുറുവങ്ങാട്, കൊയിലാണ്ടി ഈസ്റ്റ് റോഡ് , കണയങ്കോട്, കന്നൂര്‍ ടൗണ്‍, കുട്ടോത്ത് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

കണയങ്കോട് 11 കെവി ലൈനില്‍ പ്രവൃത്തി നടക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.