വളവിലൂടെ അപകടകരമായി മറ്റ് വാഹനങ്ങളെ മറികടന്നു, ഒടുവിൽ ബസ്സുമായി കൂട്ടിയിടിച്ചു; പൂനൂരിൽ സ്കൂട്ടർ ബസ്സിലിടിച്ച് ഉണ്ടായഅപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


താമരശ്ശേരി: പൂനൂർ ചീനിമുക്കിൽ സ്കൂട്ടർ ബസ്സിലിടിച്ച് ഉണ്ടായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. ബുധനാഴ്ചയാഴ്ചയുണ്ടായ അപകടത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. അപകടത്തിൽ പരിക്കേറ്റ ചെറുവണ്ണൂർ കൊളത്തറ അനസ് മൻസിലിൽ അർഷൽ ചികിത്സയിൽ തുടരുകയാണ്.

കൊയിലാണ്ടി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രീലക്ഷ്മി ബസ്സിലാണ് സ്കൂട്ടർ ഇടിച്ചത്. വളവിലൂടെ അപകടകരമായി മറ്റ് വാഹനങ്ങളെ മറികടന്ന് പോകുന്നതിനിടെ സ്കൂട്ടർ ബസ്സിലിടിക്കുകയായിരുന്നു.

ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽ അർഷലിന്റെ ജീവൻ രക്ഷപ്പെട്ടത്. അപകടമുണ്ടായ ഉടൻ തന്നെ അർഷലിനെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ സ്കൂട്ടർ പാടെ തകർന്നു.

വീഡിയോ കാണാം: