അവധിക്കാലം അടിച്ച് പൊളിക്കാൻ പൂക്കാട് കലാലയം; കളിആട്ടം-23 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും


Advertisement

ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ കുട്ടികളുടെ അവധിക്കാല മഹോത്സവം കളിആട്ടം-23 സ്വാഗത സംഘം
ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രശസ്ത നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ അനീഷ് അഞ്ജലി നിർവ്വഹിച്ചു. ഏപ്രിൽ 27 മുതൽ മെയ്‌ രണ്ട് വരെ ഒരാഴ്ച നീളുന്ന ക്യാമ്പിൽ അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കും.

Advertisement

പ്രശസ്ത നാടക സംവിധായകൻ മനോജ്‌ നാരായണൻ ക്യാമ്പിന് നേതൃത്വം നൽകും. നാടക പ്രവർത്തകൻ അബൂബക്കർ മാഷാണ് ക്യാമ്പ് കോ-ഓർഡിനേറ്റർ. പതിനൊന്നാമത് കളിആട്ടത്തിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഇ.കെ.അജിത് അധ്യക്ഷത വഹിച്ചു.

Advertisement

കലാലയം പ്രസിഡന്റ് യു.കെ.രാഘവൻ, ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ, സംഘാടകസമിതി ജനറൽ കൺവീനർ അശോകൻ കോട്ട്, ക്യാമ്പ് കൺവീനർ ശ്യാം ചെറുവത്ത്, പ്രോഗ്രാം കൺവീനർ കാശി പൂക്കാട് എന്നിവർ സന്നിഹിതരായി.

Advertisement