കടിയങ്ങാട് സ്വദേശി സ്റ്റേഷനിലെത്തിയത് ദേഹം മുഴുവന്‍ പെട്രോളില്‍ കുളിച്ച്, കയ്യില്‍ തീപ്പെട്ടിയും; യുവാവിനെ അനുനയിപ്പിച്ച് കുളിപ്പിച്ചയക്കുന്ന പേരാമ്പ്ര പൊലീസ്- വീഡിയോ കാണാം
കൊയിലാണ്ടി: കടിയങ്ങാട് സ്വദേശിയായ യുവാവ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിയത് ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി. കയ്യില്‍ തീപ്പെട്ടിയും യുവാവ് കരുതിയിരുന്നു. കാര്യം മനസിലാക്കിയ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍ യുവാവിന് രക്ഷയായി.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭാര്യയുമായി ഒരുമിച്ച് ജീവിച്ചുപോകാന്‍ കഴിയില്ലെന്നും പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്. പെട്രോള്‍ മണത്തതോടെ പൊലീസിനെ കാര്യം പിടികിട്ടി. പൊലീസ് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മനസിലായതോടെ പ്രതി തീപ്പെട്ടിയുരയ്ക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് പിന്തിരിഞ്ഞു. ഒടുക്കം മണിക്കൂറുകളോളം എടുത്താണ് സ്‌റ്റേഷനിലെ ജീവനക്കാര്‍ ഇയാളെ അനുനയിപ്പിച്ചത്.
സുരക്ഷാ മുന്‍കരുതലായി കരുതിയ വെള്ളം ഉപയോഗിച്ച് യുവാവിനെ കുളിപ്പിച്ചശേഷമാണ് ജീവനക്കാര്‍ ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചത്.
വീഡിയോ: