ആക്രമണ ശേഷം റോഡിൽ കാത്തുനിന്ന് ബെെക്കുമായെത്തിയ ആൾക്കൊപ്പം രക്ഷപ്പെട്ടു; എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ദുരൂഹത; ആക്രമി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കാണാം


Advertisement

കൊയിലാണ്ടി: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം കടന്നുകളഞ്ഞ ആക്രമിയുടെ ദൃശ്യം പുറത്തുവിട്ട് പോലീസ്. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Advertisement

ആക്രമണ ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങിയ ആക്രമകാരി റോഡരികിൽ നിൽക്കുന്നതും, കുറച്ച് സമയത്തിന് ശേഷം അവിടെ എത്തിയ ബെെക്കിൽ കയറി പോകുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. എലത്തൂരിനും കാട്ടിലപീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു.

Advertisement

റോഡരികിൽ എത്തി ശേഷം അതുവഴി നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും അതിൽ ഒന്നിലും കയറാൻ ശ്രമിക്കാതെ മറ്റാരെയോ കാത്തുനിൽക്കുകയായിരുന്നു പ്രതി. പിന്നീട് ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. പാന്റ്സും ഷർട്ടും ധരിച്ച്, തോളിൽ ബാ​ഗ് ധരിച്ച വ്യക്തിയാണ് ബെെക്കിന് പിന്നിൽ കയറി പോയത്.

Advertisement

അതേസമയം റോഡിലേക്കിറങ്ങിയ അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെ വാഹനമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.

വീഡിയോ കാണം: