പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പയ്യോളി അയനിക്കാട് സ്വദേശിയായ പ്രതിയുടെ വീടിനു തീയിട്ടു


Advertisement

പയ്യോളി: പോക്‌സോ കേസിലെ പ്രതിയുടെ വീടിനു തീയിട്ട അജ്ഞാതർ. പയ്യോളി അയനിക്കാട് സ്വദേശിയായ താരേമ്മല്‍ മജീദിന്റെ വീടിനാണ് ഇന്നലെ തീയിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ ഇന്നലെ പോലീസ് പിടികൂടിയത്.

Advertisement

ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന നാല്പത്തിനാലുകാരനായ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.

Advertisement

ഇയാൾ അക്രമിക്കുന്നതിനിടയിൽ പെൺകുട്ടി ബഹളം വെയ്ക്കുകയും നാട്ടുകാർ സംഭവസ്ഥലത്തെത്തുകയുമായിരുന്നു. ഇവർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശേഷംശേഷം അർദ്ധ രാത്രിയോടെയാണ് അജ്ഞാതർ ഇയാളുടെ വീടിനു തീയിട്ടത്.

Advertisement

ശബ്ദം കേട്ടെത്തിയ അയൽവാസികൾ ഫയർഫോഴ്‌സിലും പോലീസിലും വിവരമറിയിരിക്കുകയായിരുന്നു. ഇവരെത്തി തീ അണച്ചെങ്കിലും വീടിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  പയ്യോളി പോലീസ് മജീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.