പ്ലസ് വണ്‍: കോഴിക്കോട് ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളിലായി അനുവദിച്ചത് 660 അധിക സീറ്റുകള്‍; സ്‌കൂളുകള്‍ ഏതെന്നറിയാം


കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയിലെ 11 സ്‌കൂളുകളില്‍ അധികബാച്ചുകള്‍ അനുവദിച്ചു. ജില്ലക്ക് ആകെ 660 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ആറ് ഗവ. സ്‌കൂളുകളിലും നാല് എയ്ഡഡ് സ്‌കൂളുകളിലും ഒരു സ്‌പെഷ്യല്‍ സ്‌കൂളിലുമാണ് പുതിയ ബാച്ചുകള്‍.

സയന്‍സ് -രണ്ട്, ഹ്യുമാനിറ്റീസ് -അഞ്ച്, കൊമേഴ്സ് -നാല് എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട കോഴ്സുകളുടെ എണ്ണം.

കുറ്റ്യാടി ഗവ. എച്ച്.എസ്.എസ്., പാലേരി വടക്കുമ്പാട് എച്ച്.എസ്.എസ്. (സയന്‍സ്), കൊളത്തറ കാലിക്കറ്റ് എച്ച്.എസ്.എസ്. ഫോര്‍ ഹാന്‍ഡികാപ്ഡ് (കൊമേഴ്‌സ്), പെരുമണ്ണ ഇ.എം.എസ്. ഗവ. എച്ച്.എസ്.എസ് (കൊമേഴ്‌സ്), ആയഞ്ചേരി റഹ്‌മാനിയ എച്ച്.എസ്.എസ് (കൊമേഴ്‌സ്), ബേപ്പൂര്‍ ഗവ. എച്ച്.എസ്.എസ് (കൊമേഴ്സ്), ശിവപുരം ഗവ. എച്ച്.എസ്.എസ് (ഹ്യൂമാനിറ്റീസ്), മണിയൂര്‍ പഞ്ചായത്ത് ഗവ. എച്ച്.എസ്.എസ് (ഹ്യൂമാനിറ്റീസ്), ചെറുവാടി ഗവ. എച്ച്.എസ്.എസ്, പന്തീരാങ്കാവ് എച്ച്.എസ്.എസ് (ഹ്യൂമാനിറ്റീസ്), കൊടിയത്തൂര്‍ പി.ടി.എം. എച്ച്.എസ്.എസ്. (ഹ്യുമാനിറ്റീസ്) എന്നിവിടങ്ങളിലാണ് അധികബാച്ചുകള്‍.