സൗജന്യ പ്ലേസ്മെന്റ് ഡ്രൈവും താത്ക്കാലിക നിയമനവും; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം


  കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്ക് ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നോക്കാം വിശദമായി.

സൈക്കോളജി അപ്രന്റിസ് താൽക്കാലിക (കോളേജുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷത്തേക്ക് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് ബാലുശ്ശേരി, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് കൊടുവള്ളി, ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ, ഗുരുവായൂരപ്പൻ കോളേജ്,സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, മലബാർ ക്രിസ്ത്യൻ കേളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നീ കോളേജുകളിലേക്കാണ് നിയമനം.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടഞ്ചേരി ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9188900234.

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്ക് ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് തസ്തികയിലാണ് നിയമനം. പ്ലസ് ടുവാണ് യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 25-65 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 17 നകം https://forms.gle/GEXYqdjr1VhPrWVj6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.

യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: “നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ് സി /എസ് ടി ട്രിവാൻഡ്രം” എന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജ് വഴിയോ 0471- 2332113/8304009409 നമ്പർ വഴിയോ ബന്ധപ്പെടാം.

ഗവ. മെഡിക്കൽ കോളേജ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് (KASP) കീഴിൽ ഫിസിഷ്യന്റെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. 1,30,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത ന്യൂക്ലിയർ മെഡിസിനിൽ എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി ന്യൂക്ലിയർ മെഡിസിൻ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14ന്‌ രാവിലെ 11.30 മണിക്ക്‌ ഐഎംസിഎച്ച്‌ സൂപ്രണ്ട്‌ ഓഫീസിൽ ഇന്റർവ്യൂവിന്‌ ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.