ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കഞ്ഞി വിതരണം ആരംഭിച്ച് പിഷാരികാവ് ക്ഷേത്ര സംരക്ഷണ സമിതി


കൊല്ലം: വൃശ്ചികം 1 മുതൽ പിഷാരികാവിലെത്തുന്ന ഭക്തർക്ക് കഞ്ഞി വിതരണം ആരംഭിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പിഷാരിക വ് ശാഖയുടെ നേതൃത്ത്വത്തിൽ ആണ് കഞ്ഞി വിതരണം ആരംഭിച്ചത്. പരിപാടി ട്രസ്റ്റി ബോർഡ് ചെയർമാൻ ബാലൻ നായർ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉപേന്ദ്രൻ ഉപാസന അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ക്ഷേത്രം മേൽശാന്തി നാരായണൻ മൂസത്, പാരമ്പര്യട്രസ്റ്റി ബോർഡ് മെമ്പർ ഇളയിടത്ത് വേണുഗോപാൽ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ജഗദീഷ്, നഗരേശ്വരം പരിപാലന സമിതി സെക്രട്ടറി രവി, മുണ്ടക്കൽ ശശീന്ദ്രൻ, കവിൽ ബ്രദേഴ്സ് സെക്രട്ടറി ശ്രീനിജിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വാഗതം ഹരികണ്ടോത്ത് സ്വാഗതവും ഗോപി വാലീട്ടിൽ നന്ദിയും അറിയിച്ചു.