‘ചാരിറ്റി സ്പർശം പദ്ധതി’യുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌; ചേമഞ്ചേരി യു.പി സ്കൂളിൽ ഗംഭീര തുടക്കം


ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി ഡിവിഷനിൽ നടപ്പിലാക്കുന്ന
ചാരിറ്റി സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ചേമഞ്ചേരി യു.പി സ്കൂളിൽ നടന്നു. ബ്ലോക്ക് മെമ്പർ എം.പി മൊയ്‌തീൻ കോയ കണ്ണൻ കടവ് പോർട്ടബിൾ സ്പീക്കർ ഹെഡ് മിസ്ട്രസ്സിന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ വി.സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഹാരിസ് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. സബ് ജില്ലാ കായിക മേളയിൽ എൽ പി, യു പി ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ ചേമഞ്ചേരി യു പി സ്കൂളിന് ഡിവിഷൻ കമ്മിറ്റിയുടെ ഉപഹാരം വാർഡ് മെമ്പർ വത്സല പുല്ല്യയത്ത് നൽകി.

കെ.കെ ശ്രീഷു മാസ്റ്റർ ബിജു കാവിൽ സംസാരിച്ചു. സ്കൂൾ എച്ച് എം സി കെ സജിത സ്വാഗതവും ഡിവിഷൻ കൊ ഓഡിനേറ്റർ വി ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.