കുറ്റ്യാടി ഉൾപ്പെടെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം; വിശദാംശങ്ങൾ അറിയാം


കുറ്റ്യാടി: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം, കുറ്റ്യാടി, മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ 15ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 0495 22370494