സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെയും വിജിലേഷ് കുറുവാളൂരിന്റെയും തിരക്കഥയിലൊരുങ്ങുന്ന ”പാളയം പി.സി” ഷൂട്ടിങ് പുരോഗമിക്കുന്നു


കൊയിലാണ്ടി: കവിയും കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവും, വിജിലേഷ് കുറുവാളൂരും കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘പാളയം.പി.സി’ എന്ന സിനിമയുടെ പൂജയും ചിത്രീകരണവും നിലമ്പൂരില്‍ ആരംഭിച്ചു. ഡോ. സുരജ് പോള്‍ വര്‍ക്കി, സുധീര്‍ എടപ്പാളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ വി.എം.അനില്‍ ആണ് സംവിധാനം ചെയ്യുന്നത്.

ഒരു വിവാദ നായികക്ക് സെക്യൂരിറ്റി ആയി പോകുന്ന ഒരുപോലീസ് കോണ്‍സ്റ്റബിള്‍ നേരിടെണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ‘പാളയം പി.സി’. കോട്ടയം രമേശ് ആണ് പ്രധാന കഥാപാത്രമായ പാളയം പി.സി.യായി എത്തുന്നത്.

നിര്‍മാതാവd കൂടിയയായ സുധീര്‍ ചിത്രത്തില്‍ അഭിനേതാവായി എത്തുന്നുണ്ട്. മിയയാണ്് നായിക. കൂടാതെ ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍, മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം), മഞ്ജു പത്രോസ് തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീതം: സിദ്ദീഖ് പന്തല്ലൂര്‍. ക്യാമറ: പ്രദീപ് നായര്‍. ചിത്രീകരണം നിലമ്പൂരില്‍ പുരോഗമിക്കുകയാണ്.