കൊയിലാണ്ടി സിൽക്ക് ബസാറിൽ ട്രെയിനിടിച്ചു മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് പാലക്കുളം സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ
കൊയിലാണ്ടി: സിൽക്ക് ബസാറിന് സമീപം ട്രെയിനിടിച്ചു മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പാലക്കുളം സ്വദേശിയായ യുവാവ് ആണ് മരിച്ചത്. പാലക്കുളം ചൂരക്കാട്ട് ഹമീദിന്റെ മകൻ മുഹമ്മദ് നബീർ ആണ് ട്രെയിൻ തട്ടി മരിച്ചത്.
ഇരുപത്തിരണ്ടു വയസ്സായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ആണ് തട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പോലീസ് ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഉമ്മ: സൗദയാണ് ഉമ്മ. സഹോദരങ്ങൾ: ഷാനിബ്, ഷെഹല.