ഓപ്പറേഷന്‍ യെല്ലോയുമായി കൊയിലാണ്ടി സപ്ലൈ ഓഫീസ്; പയ്യോളി, കീഴൂര്‍ ഭാഗങ്ങളിൽ അനർഹമായി റേഷൻ കൈപ്പറ്റിയ 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു, പിഴയായി ഈടാക്കിയത് അമ്പതിനായിരത്തിലധികം രൂപ


കൊയിലാണ്ടി: ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു. ഇവരിൽ നിന്ന് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തില്‍ 50,000/- ത്തിലധികം രൂപ സർക്കാരിലേക്ക് ഈടാക്കുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, റേഷനിംഗ് ഇൻസ്പെക്ടർമാരായ .കെ.ഷിംജിത്ത്, പി.കെ അബ്ദുൾ നാസര്‍, സപ്ലൈ ഓഫീസ് ജീവനക്കാരനായ ജ്യോതിബസു.കെ എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Summary: Operation Yellow: Around 32 cards in Payyoli and Keezhur were seized and a fine of over Rs.50,000 was levied.