ബിരിയാണിയില്‍ ഇനി മസാല കുറയും; ഉള്ളിയ്ക്ക് പൊള്ളും വില


കൊയിലാണ്ടി: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ 90 രൂപവരെയാണ് ഉള്ളിവില. കൊയിലാണ്ടിയിലും 80നും 85നും ഇടയിലാണ് പല കടകളിലും ഉള്ളി വില്‍ക്കുന്നത്.

കല്ല്യാണ സീസണായതിനാല്‍ ബിരിയാണിയ്ക്കും സാമ്പാറിനുമെല്ലാം സവാള ഒഴിച്ചുകൂടാനാവാത്ത ചേരുവയായതിനാല്‍ വില വര്‍ധനവ് ഇത്തരക്കാരെ നന്നായി ബാധിച്ചിട്ടുണ്ട്. നേരത്തെ ഒന്നും രണ്ടും കിലോ ഉള്ളി നിത്യച്ചെലവിനായി ഒരുമിച്ച് വാങ്ങിയിരുന്നവര്‍ ഇന്ന് കാല്‍കിലോയും അരയ്ക്കിലോയുമൊക്കെ വാങ്ങി പോകുന്ന സ്ഥിതിയാണെന്നാണ് കൊയിലാണ്ടിയിലെ കച്ചവടക്കാര്‍ പറയുന്നത്.

സംസ്ഥാനത്തേക്ക് എത്തുന്ന സവാളയില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസം മഹാരാഷ്ട്രയില്‍ പെയ്ത ശക്തമായ മഴയാണ് ഇപ്പോഴത്തെ ഉള്ളിവില വര്‍ധനവിന് കാരണമായിരിക്കുന്നത്. മഴയെ തുടര്‍ന്ന് ഖാരിഫ് സീസണിലെ സവാള കൃഷി നശിച്ചു.

Summ