രാമനാട്ടുകരയിൽ ബസ് തട്ടി വയോധികൻ മരിച്ചു; ശരീരത്തിലൂടെ ടയർ കയറിയിറങ്ങി; അപകടം സ്വകാര്യ ബസിന്റെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം (വീഡിയോ കാണാം)


Advertisement

രാമനാട്ടുകര: രാമനാട്ടുകര ദേശീയ പാതയിൽ ബസ് സ്റ്റാൻഡ് കവാടത്തിൽ ബസ് തട്ടി വയോധികനു ദാരുണാന്ത്യം. രാമനാട്ടുകര മാന്ത്രിമ്മൽ മാന്ത്ര പടന്നയിൽ കുട്ടായി ആണ് മരിച്ചത്. എഴുപത്തിയൊൻപത് വയസ്സായിരുന്നു.

Advertisement

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന ഫാന്റസി ബസാണ് അപകടമുണ്ടാക്കിയത്. സ്റ്റാൻഡിലേക്ക് കയറുമ്പോൾ കുട്ടായിയിലെ ഇടിയ്ക്കുകയായിരുന്നു. തിരക്കേറിയ റോഡിലൂടെ വളരെ അശ്രദ്ധമായി വാഹനമെടുക്കുകയും നടന്നു പോയ കുട്ടായിയെ ഇടിച്ചിടുകയുമായിരുന്നു. ഇയാളുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി.

Advertisement

ഉടനെത്തന്നെ നാട്ടുകാർ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകട കാരണമെന്നു നാട്ടുകാർ പറഞ്ഞു. ബസ് അശ്രദ്ധമായി വളയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Advertisement