തൊട്ടില്‍പാലത്ത് വൃദ്ധമാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍


Advertisement

തൊട്ടിൽപാലം: വൃദ്ധമാതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജ (78) യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്നും, മൂക്കിൽ നിന്നും രക്തം പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Advertisement

മാനസിക ആസ്വാസ്ഥ്യമുള്ള ഖദീജയുടെ പേരമകൾ സംഭവ സമയം മുറിയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പേരമകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement