തിക്കോടി സ്രാമ്പിക്കൽ ബീച്ചിൽ വല കെട്ടുന്ന ഷെഡിൽ തീപിടുത്തം; ഏകദേശം പതിനൊന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം(വീഡിയോ കാണാം)


തിക്കോടി: തിക്കോടി സ്രാമ്പിക്കൽ ബീച്ചിൽ വല കെട്ടുന്ന ഷെഡിന് തീപിടിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം. വളയും വല നന്നാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും നശിച്ചു. ഏകദേശം പതിനൊന്നേകാൽ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് എന്ന് അഗ്നിശമന സേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

രാവിലെ രണ്ടരയോടെയാണ് തങ്ങൾക്കു വിവരം കിട്ടിയതെന്ന് കൊയിലാണ്ടി അഗ്നി ശമന സേന പറഞ്ഞു. വിവരം കിട്ടിയതിനെ തുടർന്ന് സേന സംഭവ സ്ഥലത്തെത്തി തീയണച്ചു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് വെള്ളം ഉപയോഗിച്ച് തീ കെടുത്തിയത്. തീപ്പിടുത്ത കാരണം വ്യക്തമല്ല.

സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഓ പ്രദീപ്, എഫ്.ആർ.ഓമാരായ ജിനീഷ്കുമാര്‍, ശ്രീരാഗ്, ലിനീഷ്, ധീരജ്ലാൽ, റിനീഷ്, നിതിൻരാജ് ഹോംഗാർഡ് മാരായ രാജീവ്, ഓം പ്രകാശ്, സുജിത്ത്, രാജേഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.