ശ്രാവണ പൂര്‍ണ്ണിമാ സംസ്‌കൃത ദിനാഘോഷം നടത്തി നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


നടുവണ്ണൂര്‍: ശ്രാവണ പൂര്‍ണ്ണിമാ സംസ്‌കൃത ദിനം ആഘോഷിച്ച് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ശ്രാവണ പൂര്‍ണ്ണിമാ സംസ്‌കൃത ദിനാഘോഷം ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് ഉദ്ഘാടനം ചെയ്തു. സുഭാഷ് ബാബു അധ്യക്ഷത വഹിച്ചു.

 

വി.സി. സാജിദ് സംസ്‌കൃതം കയ്യെഴുത്ത് പ്രതിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. എം.കെ. പാര്‍വ്വണ, സ്റ്റാഫ് സെക്രട്ടറി വി.കെ നൗഷാദ്, സുനിത ടീച്ചര്‍, വേദവി പ്രശാന്ത്, സുരേഷ് കുമാര്‍.സി എന്നിവര്‍ സംസാരിച്ചു.

Description: Naduvannur-govt-higher-secondary-school-celebrated-sanskrit-day.