നടുവണ്ണൂരിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടപടി; രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


Advertisement

നടുവണ്ണൂര്‍: കുറ്റ്യാടി-കോഴിക്കോട് പാതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. അജ്‌വ, മസാഫി ബസുകളിലെ ജീവനക്കാരുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്.

Advertisement

ഇരു ബസുകളുടെയും മത്സരയോട്ടം കാരണം കരുവണ്ണൂര്‍ ആഞ്ഞോളി മുക്കില്‍ ഗതാഗത തടസ്സമടക്കമുണ്ടായ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 7.28ന് അജ്‌വ ബസ് കരുവണ്ണൂര്‍ ടൗണില്‍ ബൈക്ക് യാത്രികനെ തട്ടിത്തെറിപ്പിച്ചിരുന്നു. ഇയാളുടെ കാലിനും മറ്റും പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നിരുന്നു.

Advertisement

ഈ റൂട്ടിലെ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പേരാമ്പ്ര സി.ഐക്കും ആര്‍.ടി.ഒക്കും ഡി.വൈ.എഫ്.ഐ നടുവണ്ണൂര്‍ മേഖലാ കമമിറ്റി പരാതി നല്‍കിയിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.അതിത്ത്, മേഖലാ പ്രസിഡന്റ് ഷിഗില്‍ലാല്‍, ബ്ലോക്ക് കമ്മിറ്റിയംഗം ധ്യാന്‍കൃഷ്ണ, ജിജീഷ് മോന്‍ എന്നിവര്‍ ആര്‍.ടി.ഒയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Advertisement