‘ഫാസിസത്തെ ഇല്ലാതാക്കാൻ സ്നേഹവും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കണം’; അരിക്കുളത്ത് മുസ്ലിം ലീഗിന്റെ യൂത്ത് മീറ്റ്


അരിക്കുളം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്തു. വർഗീയതയെയും വിദ്വേഷത്തെയും ക്രിയാത്മകമായി ചെറുത്തുതോൽപ്പിക്കണം എന്നും സ്നേഹവും സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകലാണ് ഫാസിസത്തെ ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴിയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സുഹൈൽ കെ എം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് പിസി സിറാജ് മാസ്റ്റർ, കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ഫാസിൽ നടേരി എന്നിവർ പ്രമേയ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് നേതാക്കളായ ഇ കെ അഹമ്മദ് മൗലവി, വി വി എം ബഷീർ, കെ എം മുഹമ്മദ്, അമ്മദ് പൊയിലിങ്ങൽ, കെഎം സലാം, കെഎം സക്കറിയ, എൻ കെ അഷ്റഫ്, ബഷീർ വടക്കയിൽ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അർഷാദ് ഊരളൂർ, സാദിക്ക് കാരയാട് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിൽ തറമൽ സ്വാഗതവും സെക്രട്ടറി ശുഹൈബ് പി സി നന്ദിയും പറഞ്ഞു.

Summary: muslim league youth meet at arikkulam