ടിക്കറ്റ് പരിശോധകൻ ചമഞ്ഞ് യാത്രക്കാരനിൽ നിന്നും പണം തട്ടി; മൂടാടി സ്വദേശി അറസ്റ്റിൽ


Advertisement

കൊച്ചി: ട്രെയിനിൽ ടിക്കറ്റ് പരിശോധകനായി ചമഞ്ഞ് യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന മൂടാടി സ്വദേശി പിടിയിൽ. മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു. മലബാര്‍ എക്‌സ്പ്രസിലെ റെയില്‍വേ കാറ്ററിങ് ജീവനക്കാരനാണ് പിടിയിലായ ഫെെസൽ.

Advertisement

മലബാർ എക്‌സ്പ്രസിൽ തൃശൂരിനും ആലുവയ്ക്കും ഇടയിൽ വെച്ചായിരുന്നു യാത്രക്കാരിൽ നിന്ന് ഇയാൾ പിഴ ഈടാക്കിയത്. ആലുവയിൽ വെച്ച് ഇയാൾ പിടിയിലാവുകയായിരുന്നു. ഇയാളെ യഥാർഥ ടിടിഇ ഗിരീഷ് കുമാറാണ് പിടികൂടിയത്.

Advertisement
Advertisement