മുചുകുന്ന് യു.പി സ്കൂളിലെ മുൻ അധ്യാപിക ചന്ദ്ര വിഹാറിൽ ചന്ദ്രമതി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ചന്ദ്ര വിഹാറിൽ ചന്ദ്രമതി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. മുചുകുന്ന് യു.പി സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ (റിട്ട. അധ്യാപകൻ കൊല്ലം യു.പി)
മക്കൾ: മിനി സി ആർ (ടീച്ചർ ചേമഞ്ചേരി ഈസ്റ്റ് യു.പി), സി.ആർ മനേഷ് (നാഗാർജുന ഫാർമസി കീഴരിയൂർ,  സി.പി.ഐ കൊയിലാണ്ടി അസി.സിക്രട്ടറി).
മരുമക്കൾ: ബാബു.പി.കെ. (റിട്ട. എസ്.ഐ.), നിഷ.

ശവസംസ്കാരം നാളെ വീട്ടുവളപ്പിൽ.