പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട് റെയില്‍വേ ജീവനക്കാരന് പരിക്ക്


Advertisement

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് റെയില്‍വേ ജീവനക്കാരന് പൊള്ളലേറ്റു. റെയില്‍വേ റണ്ണിങ് റൂം ജീവനക്കാരന്‍ ഫാരിസിനാണ് പരിക്കേറ്റത്. പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ച റിയല്‍മി 8ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ ഓഫീസിലെത്തിയപ്പോഴായിരുന്നു സംഭവം.

രാവിലെ ഏഴുമണിയോടെ ഓഫീസിലെത്തിയതിന് പിന്നാലെ വാഷ്‌റൂമിലേക്ക് പോയപ്പോള്‍ ഫോണ്‍ പെട്ടെന്ന് ചൂടായി സ്പാര്‍ക്ക് പോലെ വന്ന് തീ പടരുകയായിരുന്നെന്നാണ് ഫാരിസ് പറയുന്നത്. ഉടന്‍ തന്നെ പാന്റ് ഊരിയതിനാല്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Advertisement

ഉടനെ തന്നെ സഹപ്രവര്‍ത്തകരെത്തി തീയണയ്ക്കുകയും ചെയ്തു. ഫോണിന്റെ ബാറ്ററി ശരീരത്തോട് ചേര്‍ന്നല്ലാത്ത രീതിയിലാണ് വെച്ചിരുന്നതെന്നതിനാല്‍ വലിയതോതില്‍ പ്രശ്‌നങ്ങളില്ലാതെ രക്ഷപ്പെട്ടെന്നാണ് ഫാരിസ് പറയുന്നത്. രണ്ടുവര്‍ഷത്തെ പഴക്കമാണ് ഫോണിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രണ്ടാഴ്ച മുമ്പ് മലപ്പുറം സ്വദേശിയായ എട്ടുവയസുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

Advertisement

Summary: mobile phone explodes railway staff injured