സേവനത്തിനായി ഒരു ആംബുലൻസ് കൂടി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ ആംബുലൻസ് നൽകി എംഎൽഎ


Advertisement

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് വേണ്ടി കാനത്തിൽ ജമീല എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ആംബുലൻസ് ആശുപത്രിക്ക് കെെമാറി. എം.എൽ.എ യുടെ പ്രത്യേക വികസന നിധി 2023-24ൽ നിന്നും 30 ലക്ഷം ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. ഉദ്ഘാടന ചടങ്ങ് എം.എൽ.എ കാനത്തിൽ ജമീല ഓൺലൈനായി നിർവഹിച്ചു.

Advertisement

ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ഡിവിഷൻ കൗൺസിലർ. അസീസ് മാസ്റ്റർ, രത്നവലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറി ഷാജു. എൻ, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. അബ്ദുൽ അസീസ് .എം.കെ എന്നിവർ സംബന്ധിച്ചു.

Advertisement

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് .വി, പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി സ്വാഗതവും താലൂക്ക് ആസ്ഥാന ആശുപത്രി ആർ.എം.ഒ ഡോ. അനു .എസ് ദാസ് നന്ദിയും പറഞ്ഞു.

Advertisement