വിദ്യാര്‍ഥികള്‍ക്ക് പഠനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മുന്‍ പ്രധാന്യാപകന്റെ സമ്മാനം; ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിലിന് ഇന്ററാക്ടീവ് ഡിജിറ്റല്‍ ബോര്‍ഡ് സമ്മാനിച്ച് എം.ജി.ബല്‍രാജ് മാസ്റ്റര്‍
കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം മികവുറ്റതാക്കി തീര്‍ക്കാന്‍ സഹായകമായ പുതിയൊരു ഡിജിറ്റല്‍ ഡിവൈസ് കൂടി ഇനിമുതല്‍ സ്‌കൂളിലുണ്ടാകും. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകന്‍ ആയ എം.ജി.ബല്‍രാജ് മാസ്റ്ററാണ് വിദ്യാര്‍ഥികള്‍ക്കായി ഇത് സമ്മാനിച്ചത്.
ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇന്റരാക്റ്റീവ് ഡിജിറ്റല്‍ ബോര്‍ഡ്, ക്ലാസ് മുറിയെ കൂടുതല്‍ ആകര്‍ഷകവും സജീവവുമാക്കി തീര്‍ക്കുന്നതാണ്. ആധുനിക കാലത്ത് പാഠഭാഗങ്ങള്‍ വിനിമയം ചെയ്യാന്‍ ഏറെ സഹായകമായ ഉപകരണമാണിതെന്നും ഒട്ടേറെ സാധ്യതകള്‍ ഉള്ള ഒരു ഡിജിറ്റല്‍ ഡിവൈസ് എന്ന നിലയില്‍ വലിയ പ്രാധാന്യമാണ് ഇതിനുള്ളതൊന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ.ജുബീഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പി.ടി.എ. പ്രസിഡണ്ട് എ.ഹരിദാസ് അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ മധു കിഴക്കയില്‍, എസ്.എസ്.ജി ചെയര്‍മാന്‍ എം.കെ.വേലായുധന്‍, ഹെഡ്മാസ്റ്റര്‍ സി.അരവിന്ദന്‍, പി.ടി.എ, എം.പി.ടി.എ. നിര്‍വാഹക സമിതി അംഗങ്ങള്‍, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.