ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം


മേപ്പയ്യൂർ:​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​മ്പോ​ൾ​ ​വി​ജി​ല​ൻ​സ് ​പി​ടി​കൂ​ടി​യ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേ​ര​ത്തെ​യും​ ​വി​ജി​ല​ൻ​സി​ന്റെ​ ​സംശയനിഴലിലുള്ള ആ​ൾ.​ ഏ​താ​നും​ ​മാ​സം​ ​മു​മ്പ് ​ഓ​ഫീ​സി​ൽ​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​ഇ​യാ​ളു​ടെ​ ​കൈ​വ​ശം​ ​ക​ണ​ക്കി​ൽ​പെ​ടാ​ത്ത​ 500​ ​രൂ​പ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​അ​ന്ന് ​താ​ക്കീ​ത് ​ചെ​യ്ത് ​വി​ട്ട​യ​ച്ച​ ​വി​ജി​ല​ൻ​സ് ​ഇ​ത്ത​വ​ണ​ ​കൈ​ക്കൂ​ലി​ ​സ​ഹി​തം​ ​ബാ​ബു​രാ​ജി​നെ​ ​പൂ​ട്ടു​ക​യാ​യി​രു​ന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നൽകുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ചെറിയമുണ്ടം സ്വദേശിയായ ഗിരീഷ്‌കുമാറിൽ നിന്നാണ്‌ ഇയാൾ പണം വാങ്ങിയത്‌.

ര​ണ്ട് ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ബാ​ബു​രാ​ജ് ​തി​രൂ​ർ​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ൽ​ ​അ​റ്റ​ൻ​ഡ​റാ​യി​ ​എ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​ഓ​ഫീ​സ് ​അസി​സ്റ്റ​ന്റാ​യി​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ച്ചു.​ ​ഫ​യ​ൽ​ ​നീ​ക്ക​ങ്ങ​ൾ​ക്കെ​ല്ലാം​ ​ഇ​യാ​ൾ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യി​രു​ന്നെ​ന്നാ​ണ് ​ആ​രോ​പ​ണം. അരലക്ഷത്തിന് മുകളിലാണ് ബാബുരാജിന്റെ ശമ്പളം. ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കൂ​ടി​യാ​കു​ന്ന​തോ​ടെ​ ​മു​ക്കാ​ൽ​ ​ല​ക്ഷ​ത്തി​ലേ​റെ​ ​രൂ​പ​ ​ല​ഭി​ക്കും.​ ​ഇതിനൊപ്പമാണ് കെെക്കൂലിയും. മെ​യ്യി​ൽ​ ​വി​ര​മി​ക്കാ​നി​രി​ക്കെയാണ് കെെക്കൂലി കേസിൽ പിടിയിലായത്. ​നാ​ല് ​മ​ണി​ക്കൂ​റോ​ള​മാ​ണ് ​വി​ജി​ല​ൻ​സി​ന്റെ​ ​ന​ട​പ​ടി​ ​നീ​ണ്ട​ത്.

തറവാട് വക സ്ഥല ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിനായി ഗിരീഷ്‌കുമാർ കഴിഞ്ഞദിവസം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ചെന്നിരുന്നു. ഈ സമയത്ത്‌ ഓഫീസിലുണ്ടായിരുന്ന ബാബുരാജ്‌ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കാൻ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ​ ​വാണി​യ​ന്നൂ​ർ​ ​സ്വ​ദേ​ശി​ ​ഗി​രീ​ഷ്‌​കു​മാ​ർ​ ഈ വിവരം വിജിലൻസിന് കെെമാറി. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​വി​ജി​ല​ൻ​സ് ​തന്ത്രങ്ങ​ൾ​ ​മെ​ന​ഞ്ഞ് ​വ​ല​വി​രി​ച്ചു.​ ​

ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്ത​ര​യോ​ടെ​ ​ഓ​ഫീ​സി​ലെ​ത്തി​യ​ ​ഗി​രീ​ഷ്‌​കു​മാ​ർ​ ​വി​ജി​ല​ൻ​സ് ​ന​ൽ​കി​യ​ ​ഫി​നോ​ഫ്ത​ലി​ൻ​ ​പു​ര​ട്ടി​യ​ ​പ​ണം​ ​ന​ൽ​കു​ക​യും​ ​പി​ന്നാ​ലെ​ ​വി​ജി​ല​ൻ​സ് ​സം​ഘം​ ​ബാ​ബു​രാ​ജി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യി​ട്ടും​ ​കു​ലു​ക്ക​മി​ല്ലാ​തെ​യാ​യി​രു​ന്നു​ ​ബാ​ബു​രാ​ജി​ന്റെ​ ​പെ​രു​മാ​റ്റ​ങ്ങ​ൾ.​ ​വിജിലൻസ് ​സം​ഘ​ത്തി​നു​ ​പ​ല​പ്പോ​ഴും​ ​കൃ​ത്യ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കി​യി​ല്ല.​ ​ഭാ​വ​മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​ ​വി​ജി​ല​ൻ​സി​ന്റെ​ ​ചോ​ദ്യ​ങ്ങ​ളെ​ ​നേ​രി​ട്ടു.​ ​ഇ​യാ​ളു​ടെ​ ​മൊ​ബൈ​ൽ ​ഫോ​ണി​ലെ​ ​കോ​ൾ​ലി​സ്റ്റും​ ​വാ​ട്സാ​പ്പ് ​സ​ന്ദേ​ശ​ങ്ങ​ളും​ ​ഇ​രി​പ്പി​ട​വും​ ​മേ​ശ​യു​മെ​ല്ലാം​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധി​ച്ചു.​ ​ഉ​ച്ച​യ്ക്ക് ​      ര​ണ്ട​ര​യോ​ടെ​യാ​ണ് ​വി​ജ​ല​ൻ​സ് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​

ര​ണ്ട് ​വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ​വി​ജി​ല​ൻ​സ് ​സം​ഘം​ ​തി​രൂ​രി​ലെ​ത്തി​യ​ത്.​ ​രാ​വി​ലെ​ ​പ​ത്തോ​ടെ​ ​ത​ന്നെ​ ​ഓ​ഫീ​സും​ ​പ​രി​സ​ര​വും​ ​വി​ജി​ല​ൻ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ ​പ്ര​തി​യെ​ ​കോ​ഴി​ക്കോ​ട് ​വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് ​പ​രി​ശോ​ധ​ന​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​മ​ല​പ്പു​റം​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​ഫി​റോ​സ് ​എം.​ ​ഷ​ഫീ​ക്ക് ​അ​റി​യി​ച്ചു.

ആ​ധാ​ര​ത്തി​ന്റെ​ ​സ​ർ​ട്ടി​ഫൈ​ഡ് ​കോ​പ്പി​ക്കാ​യാ​ണ് ​ഗി​രീ​ഷി​നോ​ട് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​മ​റ്റൊ​രാ​ളും​ ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​പ​രാ​തി​ക്കാ​ര​ൻ​ ​പ​റ​യു​ന്നു​ണ്ട്.​ ​ഒ​രു​ ​ദി​വ​സം​ ​കൊ​ണ്ട് ​ല​ഭി​ക്കേ​ണ്ട​ ​സ​ർ​ട്ടി​ഫൈ​ഡ് ​കോ​പ്പി​ക്കാ​യി​ ​ഗി​രീ​ഷ്‌​കു​മാ​ർ​ ​വ​ട്ടം​ ​ക​റ​ങ്ങി​യ​ത് ​ഒ​രു​ ​മാ​സം.​ ​കൈ​ക്കൂ​ലി​യാ​യി​ ​ആ​ദ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് 500​ ​രൂ​പ.​ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​കൈ​ക്കൂ​ലി​ ​ഇ​ര​ട്ടി​യാ​ക്കി.​

ഓ​ൺ​ലൈ​നാ​യാ​ണ് ​ഗി​രീ​ഷ്‌​കു​മാ​ർ​ ​സ​ർ​ട്ടി​ഫൈ​ഡ് ​കോ​പ്പി​ക്ക് ​അ​പേ​ക്ഷി​ച്ച​ത്.​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ ​പൗ​രാ​വ​കാ​ശ​ ​രേ​ഖ​ ​പ്ര​കാ​രം​ ​ഒ​രു​ ​ദി​വ​സ​ത്തി​ന​കം​ ​ഇ​ത് ​ന​ൽ​ക​ണം.​ ​ഇ​തി​നാ​ണ് ​ആ​യി​രം​ ​രൂ​പ​യു​ടെ​ ​പേ​രി​ൽ​ ​ഒ​രു​ ​മാ​സം​ ​വ​ല​ച്ച​ത്.​ ​ബു​ധ​നാ​ഴ്ച​ ​വൈ​കി​ട്ട് 501​രൂ​പ​യു​മാ​യി​ ​എ​ത്താ​നാ​യി​രു​ന്നു​ ​ബാ​ബു​രാ​ജി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​വൈ​കി​ട്ടെ​ത്തി​യ​പ്പോ​ൾ​ ​ആ​യി​രം​ ​രൂ​പ​യു​മാ​യി​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​എ​ത്താ​ൻ​ ​പ​റ​ഞ്ഞു.​ ​മ​ണി​ക്കൂ​റു​ക​ൾ​ ​കൊ​ണ്ടാ​ണ് ​കൈ​ക്കൂ​ലി​ ​ഇ​ര​ട്ടി​യാ​യി​ ​മാ​റി​യ​ത്.​ ​തു​ട​ർ​ന്നാ​ണ് ​വി​ജി​ല​ൻ​സി​നെ​ ​സ​മീ​പി​ച്ച​ത്.

ബാ​ബു​രാ​ജി​നെ​ ​പി​ടി​കൂ​ടി​യ​തി​ന് ​പി​ന്നാ​ലെ​ ​വി​ജി​ല​ൻ​സ് ​സം​ഘം​ ​വി​വ​ര​ങ്ങ​ൾ​ ​ആ​രാ​ഞ്ഞ​പ്പോ​ൾ​ ​ഓ​ഫീ​സി​ലെ​ ​പ​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​ക​ളു​ണ്ടാ​യി​ല്ല.​ ​പ​ല​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മു​ന്നി​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഉ​ത്ത​രം​ ​മു​ട്ടി.​ ​പ​ല​ ​ഉ​ത്ത​ര​ങ്ങ​ളി​ലും​ ​അ​വ്യ​ക്ത​ത​ ​മു​ഴ​ച്ച് ​നി​ന്നു.​ ​കൃ​ത്യ​മാ​യ​ ​വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ​ ​ന​ൽ​കാ​തെ​ ​ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ ​മ​റു​പ​ടി​ക​ളാ​ണ് ​വി​ജി​ല​ൻ​സി​ന് ​ല​ഭി​ച്ച​ത്.

ആധാരത്തിന്റെ പകർപ്പിന് ആയിരം രൂപ; കെെക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ

Summary: Meppayur native sub registar office assistant who was caught by the vigilance was also accused of bribery