കൊല്ലത്ത് തല്ലുമാല; ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ഓച്ചിറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി (വീഡിയോ കാണാം)


കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു.

ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നമുണ്ടായത്.

കമ്പി വടികളും മരക്കഷ്‌ണങ്ങളുമായി ആയിരുന്നു ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. കൂട്ടയടിയുടെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം: