കരിപ്പൂരിൽ സ്വർണവുമായി മണിയൂർ സ്വദേശി പിടിയിൽ; ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 25 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്, മണിയൂർ സ്വദേശി പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. പയ്യോളി മണിയൂർ വാഴയിൽ മൻസൂർ ആണ് കസ്റ്റംസ് പിടിയിലായത്. ഇരുപത്തിനാലു വയസ്സായിരുന്നു.
ബഹറൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 669 ഗ്രാം സ്വർണ്ണം ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചായിരുന്നു കടത്ത്. 25 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.