കാഴ്ചയുടെ വസന്തമൊരുക്കി കൊയിലാണ്ടിയില്‍ വീണ്ടും ചലച്ചിത്രമേള; മലബാർ മൂവി ഫെസ്റ്റിവൽ 17മുതല്‍
കൊയിലാണ്ടി: നഗരസഭയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷന് ജനുവരി 17ന് തുടക്കമാവും. കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ 17, 18,19 തിയ്യതികളിൽ നടക്കുന്ന ഫെസ്റ്റിവല്‍ 17ന് വൈകിട്ട് 6 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.
ലോക, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി ശ്രദ്ധേയമായ സിനിമകൾ, ഡോക്യുമെൻ്ററികൾ, ഷോർട് ഫിലിമുകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പ്രമുഖ സംവിധായകരും നടൻമാരും സാങ്കേതിക വിദഗ്ദരും സാമൂഹ്യ- രാഷ്ട്രീയ നേതാക്കളും ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രശസ്ത സിനിമാ, മാധ്യമ നിരൂപകന് ഡോ.സി.എസ്.വെങ്കിടേശ്വരനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ നടനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ സുധി കോഴിക്കോട് മുഖ്യാതിഥിയാവും. ഇന്ത്യൻ സിനിമയിലെ പ്രശസ്ത വി.എഫ്.എക്സ് സൂപ്പർവൈസറും ക്രിയേറ്റീവ് ഡയറക്ടറുമായ സനത്ത്.പിസി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, ജനപ്രതിനിധികൾ, സിനിമ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
ഫ്രെയ്മുകൾക്കപ്പുറം – സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും എന്ന വിഷയത്തിൽ 17ന് 3.15ന് മാസ്റ്റർ ക്ലാസ്സ് നടക്കും. ബാഹുബലി, കൽക്കി, പുലിമുരുഗൻ, കായംകുളം കൊച്ചുണ്ണി, മഗധീര, അഞ്ചി, റോബോട്ട്, അരുന്ധതി തുടങ്ങിയ സിനിമകൾക്ക് വി.എഫ്.എക്സ് ഒരുക്കിയ വി.എഫ്.എക്സ് സൂപ്പർവൈസറും ക്രിയേറ്റീവ് ഡയരക്ടറുമായ സനത്ത് ക്ലാസെടുക്കും. ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവര് 7736643825 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്ത് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
ഷാഫി പറമ്പിൽ എം.പി, കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളും അഡ്വ. കെ. സത്യൻ ചെയര്‍മാനും യു. ഉണ്ണികൃഷ്ണൻ ജനനറല്‍ കൺവീനറുമായ ഫെസ്റ്റിവല്‍ സംഘാടകസമിതി പ്രവർത്തിച്ചു വരികയാണ്. പത്രസമ്മേളനത്തിൽ അഡ്വ.കെ.സത്യൻ (ചെയർമാൻ, സംഘാടക സമിതി), ഇ.കെ. അജിത്ത് (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി) യു.ഉണ്ണികൃഷ്ണൻ (ജന.കൺവീനർ) എൻ.ഇ ഹരികുമാർ (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി), അഡ്വ.കെ.അശോകൻ, കെ.വി സുധീർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മലബാർ മൂവി ഫെസ്റ്റിവൽ
17-ന് രാവിലെ 9.30- ഹോങ്കോങ്ങ് സിനിമയോടെ തുടക്കം.
11.25- ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു (മലയാളം).
1.45- പ്രതാപ് ജോസഫിൻ്റെ മാവോയിസ്റ്റ് (മലയാളം).
3.15- മാസ്റ്റർ ക്ലാസ്സ് – സനത്ത്.പി.സി.വിഷയം –
ഫ്രെയ്മുകൾക്കപ്പുറം , സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും
4.15: സുസ്മേഷ് ചന്ത്രോത്തിൻ്റെ നളിനകാന്തി (ഡോക്യുമെൻ്ററി)
6.00: ഫെസ്റ്റിവൽ ഉദ്ഘാടനം. ഷാഫി പറമ്പിൽ എം.പി, നടൻ സുധി കോഴിക്കോട് മുഖ്യാതിഥ. സനത്ത്.പി.സി മുഖ്യ പ്രഭാഷണം .
7.00: ഉദ്ഘാടന ചിത്രം – വി.സി. അഭിലാഷിൻ്റെ പാൻ ഇന്ത്യൻ സ്റ്റോറി (മലയാളം). 8.30: എം.ടിയുടെ നിർമ്മാല്യം, (മലയാളം).
18-ന് 9.30- തെരഞ്ഞെടുത്ത ഹ്രസ്വ ചിത്രങ്ങൾ.
11.30: ബിന്ദു സാജൻ, അഭിജിത് നാരായണൻ എന്നിവരുടെ സ്വാമി ആനന്ദ തീർത്ഥൻ: നിഷേധിയുടെ ആത്മശക്തി (ഡോക്യുമെൻ്ററി).
1.45- അഭിജിത് മജുംദാറിൻ്റെ ബോഡി (ഹിന്ദി).
4.15 – ഓപ്പൺ ഫോറം. വിഷയം: ഹ്രസ്വ ചിത്രങ്ങളും ലാവണ്യ പരീക്ഷണങ്ങളും.
5.15 – പി. അജിത് കുമാറിൻ്റെ ജലമുദ്ര (ഡോക്യുമെൻ്റ റി).
6.40- റഹ്മാൻ ബ്രദേർസിൻ്റെ വാസന്തി, (മലയാളം).
8.40: ഹോങ്കോങ്ങ് സിനിമ
19-ന് 9.30- ഡോൺ പാലത്തറയുടെ 1956 മധ്യ തിരുവിതാംകൂർ (ഡാേക്യുമെ ൻ്ററി).
11.45- ഋത്വിക് ഘട്ടകിൻ്റെ മേഘെ ധാക്കാ താരാ (ബംഗാളി).
2.30- ജയൻ മാങ്ങാടിൻ്റെ ചെലവൂർ വേണു: ജീവിതം,കാലം (ഡാേക്യുമെൻ്ററി).
3.40 – റഹ്മാൻ ബ്രദേർസിൻ്റെ ചവിട്ട് (മലയാളം).
ആറ് മണിക്ക് സമാപന സമ്മേളനം – ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ. ഏഴ് മണിക്ക് – ശ്യാം ബെനഗലിൻ്റെ നിശാന്ത് (ഹിന്ദി) എന്നിവയോടെ ഫെസ്റ്റിവൽ സമാപിക്കും.
Description: Malabar Movie Festival from 17