മഹിളാ കോൺഗ്രസ് സാഹസ് കേരള യാത്ര; ജെബി മേത്തറിന് കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ സ്വീകരണം
കൊയിലാണ്ടി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി നയിക്കുന്ന സാഹസ് യാത്രയ്ക്ക് കൊയിലാണ്ടി നോർത്ത് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി ആനക്കുളങ്ങരയിൽ സ്വീകരണം നല്‍കി. ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് റസിയ ഉസ്മാൻ ആധ്യക്ഷ്യത വഹിച്ചു. ജെബി മേത്തർ എം.പി, ഗൗരി പുതിയോത്ത്, മുരളി തോറോത്ത്, ഫാത്തിമ റോഷ്ന, പി.രത്നവല്ലി, വി.കെ. ശോഭന, തങ്കമണി ചൈത്രം, കെ.എം സുമതി പി.പി നാണി, പ്രേമ ബാലകൃഷ്ണൻ, രമ്യ നിധീഷ്, സന്ധ്യ കരക്കോട്, ആമിന മോൾ, രാധ ഹരിദാസ്, ബേബി പയ്യാനക്കൽ എന്നിവര്‍ പ്രസംഗിച്ചു.
സൗത്ത് മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണ യോഗത്തിൽ ലാലിഷ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ട് കാവിൽ എ.എം ദേവി ആധ്യക്ഷ്യത വഹിച്ചു. കെ.പി.സി സി മെമ്പർ സി.വി ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരിയിൽ കാർത്തി മേലോത്ത് ആധ്യക്ഷ്യത വഹിച്ചു. എൻ.എസ് യു ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
സ്ത്രീകളെയും കുട്ടികളെയും നേരിൽക്കണ്ട് ജനസമ്പർക്കം നടത്തി താഴെത്തട്ടിൽ മഹിളാ കോൺഗ്രസ് പ്രവർത്തനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മഹിളാ സാഹസ് കേരളയാത്രയ്ക്ക് ശനിയാഴ്ചയാണ് തുടക്കമായത്. സംസ്ഥാനതലം മുതൽ ബ്ലോക്കുതലം വരെയുള്ള മഹിളാ സാഹസ് ക്യാമ്പ് പൂർത്തീകരിച്ച ശേഷമാണ് കേരളയാത്ര ആരംഭിച്ചത്.
Description: Mahila Congress Sahas Kerala Yatra: JB Mather received at various places in Koyilandy