യാത്രക്കാരുമായി അമിത വേ​ഗത്തിൽ ചീറിപ്പാഞ്ഞ് സ്വകാര്യ ബസ്, തടഞ്ഞ് നാട്ടുകാർ; സംഭവം കൊയിലാണ്ടിയിൽ (വീഡിയോ കാണാം)


കൊയിലാണ്ടി: അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ. കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് വെെകീട്ട് ഏഴരയ്ക്ക് ശേഷമാണ് സംഭവം. കോഴിക്കോട് നിന്ന് യാത്രക്കാരുമായി തലശ്ശേരിയിലേക്ക് പോവുകയായരുന്ന എഫ് ഫോർ ഫിലെന എന്ന പേരുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് തടഞ്ഞത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിയ ശേഷം ഫിലെന ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഡ്രെെവർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് ബസ് ഓടിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് അമിത വേ​ഗത്തിലായിരുന്നു, ഡ്രെെവർ ഇയർഫോൺ ഉപയോ​ഗിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. അമിത ​വേ​ഗത ചോദ്യം ചെയ്ത സ്കൂട്ടർ യാത്രികനോട് അപമര്യാദയായി പെരുമാറിയതായും ആക്ഷേപം ഉയർന്നു. അപ്പോൾ ബ്രേക്കിട്ടില്ലായിരുന്നെങ്കിൽ താനും ഭാര്യയും ഉണ്ടാവില്ലെന്ന മറുപടിയാണ് ഡ്രെെവർ നൽകിയതെന്നാണ് സ്കൂട്ടർ യാത്രികൻ പറഞ്ഞത്. സംഭവത്തെ തുടർന്ന് പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

വീഡിയോ കാണാം:

Summary: Locals stopped the private bus for over speed. The incident took place at Koyilandy