അറുപതിന്റെ നിറവിൽ എൽ.ഐ.സി; കൊയിലാണ്ടിയിൽ ഇൻഷൂറൻസ് വാരാഘോഷങ്ങൾക്ക് തുടക്കമായി


കൊയിലാണ്ടി: എൽ.ഐ.സി രൂപീകരണത്തിൻ്റെ അറുപത്താറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ച് കൊയിലാണ്ടി ബ്രാഞ്ച്. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് മുഖ്യാതിഥിയായി. സി.കെ.ഷാലു രാജ്, പി.പി.ജയരാജൻ, വി.കെ.മോഹൻദാസ്, എസ്.തേജ ചന്ദ്രൻ, വത്സരാജ് എന്നിവർ സംസാരിച്ചു. അസിബ്രാഞ്ച് മാനേജർ കെ.മണികണ്ഠൻ സ്വാഗതവും ബാലുശ്ശേരി എസ്.ഒ മാനേജർ എ.ബിന്ദു നന്ദിയും പറഞ്ഞു.

Summary: LIC in its sixties; Insurance week celebrations have started in koyilandy