കീഴരിയൂരില്‍ സീറ്റ് നിലനിര്‍ത്തി എല്‍.ഡി.എഫ്; എം.എം രവീന്ദ്രന് ജയം
കീഴരിയൂര്‍: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം.രവീന്ദ്രന് ജയം. 158 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
യു.ഡി.എഫിന്റെ പാറോളി ശശിയായിരുന്നു പ്രധാന എതിരാളി. സന്തോഷ് കാളിയത്തായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.
80.25% പോളിങ്ങാണ് മേലടി ബ്ലോക്കില്‍ രേഖപ്പെടുത്തിയത്. എല്‍.ഡി.എഫിലെ കെ.പി.ഗോപാലന്‍ നായര്‍ അംഗത്വം രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 141 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ ഗോപാലന്‍ നായര്‍ വിജയിച്ചത്.