ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റ്: നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു; സമ്മാനം ലഭിച്ചത് കുറ്റ്യാടി സ്വദേശിക്ക്


കുറ്റ്യാടി: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ കുറ്റ്യാടി നിട്ടൂര്‍ സ്വദേശി പി കെ മുഹമ്മദ് സമ്മാനാര്‍ഹനായി. കുറ്റ്യാടി ബെല്ല ഷോറൂമില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും യൂനിറ്റ് പ്രസിഡന്റുമായ ഒ.വി ലത്തീഫ് ആണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്.

മാനേജിംഗ് ഡയരക്ടര്‍മാരായ എം കെ ജലീല്‍, കെ.എം ജലീല്‍ എന്നിവര്‍ സംസാരിച്ചു.

എല്ലാ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ സോഫ സെറ്റിയാണ് സമ്മാനം നല്‍കുന്നത്. കേരളത്തിലെ മികച്ച ഫര്‍ണിച്ചര്‍ വിപണന ശൃംഖലയായ ബെല്ല ഷോറൂമുകളില്‍ നടന്നുവരുന്ന മെഗാ ഫര്‍ണിച്ചര്‍ വിപണനോത്സവത്തില്‍ മികച്ച ഓഫറുകളും അധിക വൗച്ചറുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെഡ്‌റൂം സെറ്റുകള്‍, സോഫ സെറ്റ്, സോഫ കോര്‍ണര്‍, വുഡന്‍ ഡൈനിംഗ് ടേബ്ള്‍ സെറ്റ് തുടങ്ങിയവ പ്രത്യേക വിലയില്‍ അത്തോളി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി ബെല്ല ഷോറൂമുകളില്‍ നിന്ന് സ്വന്തമാക്കാം.