വിയ്യൂരിലെ കര്‍ഷക തൊഴിലാളി യൂണിയന് സജീവ പ്രവര്‍ത്തക കുനിവയല്‍ ദേവി അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ കുനിവയല്‍ ദേവി അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. വിയ്യൂരിലെ കര്‍ഷക തൊഴിലാളി യൂണിയന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. നിരവധി തവണ പൊലീസിന്റെയും ഗുണ്ടകളുടെയും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്.
പരേതരായ ചെറിയേക്കന്‍ ചിരുത എന്നിവരുടെ മകളാണ്. സഹോദരങ്ങള്‍: മാധവി, രാജന്, ശാന്ത, പരേതനായ ബാലകൃഷ്ണന്.