മഞ്ഞ് പുതച്ച വഴിയിലൂടെ മല കയറി കെ.എസ്.ആർ.ടി.സിയില്‍ നെല്ലിയാമ്പതിയിലേക്ക്‌; വരൂ…വടകരയില്‍ നിന്നും കുറഞ്ഞ ചിലവില്‍ ഒരു യാത്ര പോവാം


Advertisement

വടകര: കുടുംബത്തിനൊപ്പം മൂന്നാറിലേക്ക് കുറഞ്ഞ ചിലവില്‍ ഒരു യാത്ര പോയാലോ. എങ്കിലിതാ വടകരക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ പദ്ധതി വടകര ഓപ്പറേറ്റിങ് സെന്റര്‍ കേന്ദ്രീകരിച്ച് തുടങ്ങുന്നു.

Advertisement

നവംബര്‍ പത്തിന് നെല്ലിയാമ്പതിയിലേക്കാണ് വടകരയില്‍ നിന്നുള്ള ആദ്യയാത്ര. പുലർച്ചെ 3.30-ന് പുറപ്പെട്ട് രാത്രി 12.30-ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. വരയാട്ടുമല, സീതാർകുണ്ട്, ഓറഞ്ച് ഫാം, പോത്തുപാറ, കേശവൻപാറ, പോത്തുണ്ടി എന്നിവിടങ്ങളാണ് സന്ദർശിക്കുക. ഒരാള്‍ക്ക് 1260രൂപയാണ് ചിലവ് വരുന്നത്.

Advertisement

മൂന്നാറിലേക്കാണ് വടകരയില്‍ നിന്നുള്ള രണ്ടാമത്ത യാത്ര. നവംബര്‍ 20ന് രാവിലെ ആറുമണിക്ക് യാത്ര പുറപ്പെടും. രണ്ടു ദിവസത്തെ യാത്രയാണിത്. ഭക്ഷണവും പ്രവേശനടിക്കറ്റുകളും ഒഴികെ 2400 രൂപയാണ് ഒരാള്‍ക്ക്. ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ഗാർഡൻ, കുണ്ടള ഡാം, ഇരവികുളം നാഷണൽ പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 7907608949.

Advertisement

Description: KSRTC’s Budget Tourism Ullasa Project starts with Vadakara Operating Centre