കോഴിക്കോട് ഇരുന്നില കെട്ടിടം നിലംപൊത്തി; ഒഴിവായത് വൻദുരന്തം
കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. കോവൂര്‍ ബൈപ്പാസിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ആരും ഉണ്ടവാതിരുന്നതിനാൽ വന്‍ദുരന്തം ഒഴിവായി.
സുജാത എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മുകൾ നിലയിൽ രണ്ട് ടൈലറിങ് ഷോപ്പാണ് പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നില ഒഴിച്ചിടുകയായിരുന്നു. തൊട്ടുപിറകിലെ വർക്ക് ഷോപ്പിൽ സ്ലാബുകൾ വീണതിനെ തുടർന്ന് നന്നാക്കാന്നായി കൊണ്ടുവന്ന ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.
അമ്പത് വർഷം പഴക്കമുള്ള കെട്ടിടമാണഅ നിലംപൊത്തിയത്. ടൈലറിങ് ഷോപ്പിലെ ഏകദേശം നാല് ലക്ഷം രൂപയുടെ ഉപകരണങ്ങൾ നശിച്ചു. ഇന്നലെ ഞായറാഴ്ചയായിരുന്നത് കൊണ്ട് കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ നേരത്തെ തന്നെ വീടുകളിലേക്ക് പോയിരുന്നത് കൊണ്ടാണ് വന്‍അപകടം ഒഴിവായത്.
Summary: Kozhikode two-flore building collapsed