ജോലി അന്വേഷിക്കുന്നവരാണോ? അവസരങ്ങളുടെ പെരുമഴയുമായ് നാളെ കോഴിക്കോട് മെഗാ തൊഴില്‍ മേള; വിശദവിവരങ്ങള്‍ അറിയാം


Advertisement

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂണ്‍ 24ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിലാണ് തൊഴില്‍ മേള നടക്കുന്നത്.

Advertisement

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പില്‍ ഇന്റര്‍ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള നടക്കുന്നത്. അന്‍പതില്‍പ്പരം കമ്പനികള്‍ 2000 ത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

Advertisement

പങ്കെടുക്കാന്‍ ആഗഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി നാളെ രാവിലെ 9.30ന് വെസ്റ്റ് ഹില്ലിലെ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ എത്തണം.

പേര് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.

ലിങ്ക്: https://forms.gle/cPfSmU3AxttqTF6c6

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370176

Advertisement

summary: Kozhikode mega job fair tomorrow with over 2000 job opportunities